തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് വകുപ്പ് കെഎസ്എഫ്ഇയിൽ നടത്തിയ പരിശോധനയെ ധനമന്ത്രി അതിനിശിതമായാണ് വിമർശിക്കുന്നത്. അതിനർഥം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്നാണ്. കൂട്ടുത്തരവാദിത്വത്തിനെതിരായി വിമർശനം ഉന്നയിച്ചതിന് ധനമന്ത്രി തോമസ് ഐസക്കിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ അഴിമതി സംസ്ഥാന സർക്കാരിന്റെ ഏജൻസിയായ വിജിലൻസ് തന്നെ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നെന്ന രാഷ്ട്രീയ ആരോപണം ഇനി വിലപ്പോവില്ലെന്നും മുരളീധരൻ പറഞ്ഞു.