കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യംചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈയാഴ്ച ആദ്യം ചോദ്യം ചെയ്യുമെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതുസംബന്ധിച്ച നോട്ടീസ് നേരിട്ട് കൈമാറാനും തീരുമാനിച്ചു. ഇതു മൂന്നാം തവണയാണ് രവീന്ദ്രന് ഇഡി നോട്ടീസ് നല്കാന് ഒരുങ്ങുന്നത്. മുന്‍പു രണ്ടു വട്ടം ചോദ്യംചെയ്യലിന് ഇഡി നോട്ടിസ് അയച്ചിട്ടും രവീന്ദ്രന് ഹാജരായിരുന്നില്ല.