തിരുവനന്തപുരം: ഇടതുസർക്കാർ വിഭാവനം ചെയ്ത സിൽവർ ലൈൻ റെയിൽപാതയ്ക്ക് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപക പ്രതിഷേധമുയരുകയും ചെയ്ത പശ്ചാത്തലത്തിൽ യുഡിഎഫ് സർക്കാർ ആവിഷ്കരിച്ച സബർബൻ റെയിൽ പദ്ധതിയിലേക്ക് ഉടനടി മടങ്ങിപ്പോകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെലവു കുറഞ്ഞതും പ്രായോഗികവുമായ സബർബൻ റെയിൽ പദ്ധതിയുമായി ഇടതുസർക്കാർ മുന്നോട്ടുപോയിരുന്നെങ്കിൽ അത് ഇതിനോടകം യാഥാർഥ്യമാകുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.