തിരുവനന്തപുരം: ദീപിക ബാലസഖ്യം ഡയറക്ടർ ഫാ റോയി കണ്ണൻചിറ സിഎംഐ, സാഹിതി ഏർപ്പെടുത്തിയ മികച്ച പുസ്തകത്തിനുള്ള വൈജ്ഞാനിക സാഹിത്യ പുരസ്കാരത്തിന് അർഹനായി. പ്രപഞ്ചമാനസം എന്ന പുസ്തകമാണ് അവാർഡിന ർഹമായത്. യു.എൻ പ്രഖ്യാപിത ദിനാചര ണ ങ്ങളെ ക്കുറിച്ചുള്ള 345 ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകം. 1998 ഡിസംബർ 30ന് ഇരട്ട സഹോദരൻ ഫാ. റോബി കണ്ണൻചിറയോടൊപ്പം സിഎംഐ സഭയിൽ വൈദികനായ ഇദ്ദേഹം മൂവാറ്റുപുഴ കാർമൽ പ്രവിശ്യാംഗമാണ്. 2003 മുതൽ ദീപിക ബാലസഖ്യം (ഡിസിഎൽ) ഡയറക്ടർ (കൊച്ചേട്ടൻ).
ഭിന്നശേഷിയുള്ളവരുടെ കായിക വിഭാഗമായ സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരളയുടെ ഏരിയ ഡയറക്ടർ. കത്തോലിക്കാ സഭയിൽ ഭിന്നശേഷിയുള്ളവരെ പരിപാലിക്കുന്നവരുടെ ദേശീയ സംഘടനയായ എസിആർസിഐ വൈസ് പ്രസിഡന്റ്. കേരളത്തിൽ ഭിന്നശേഷിയുള്ളവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഏകോപന സമിതിയായ സേക്രഡ് സംഘടനയുടെ സംസ്ഥാന കോ-ഓർഡിനേറ്റർ, ദീപിക ഫ്രണ്ട്സ് ക്ലബിന്റെ സംസ്ഥാന ഡയറക്ടർ, സ്പെഷൽ ഒളിമ്പിക്സ് ഭാരത് (എസ്.ഒ.ബി) ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു.
കുട്ടികളുടെ ദീപികയുടെ ചീഫ് എഡിറ്റർ, ചിൽഡ്രൻസ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റർ എന്നീനിലകളിലും പ്രവർത്തിക്കുന്നു.
വാക്കിൽ വിരിഞ്ഞ പൂക്കൾ, വലിച്ചുകീറാൻ ഒരു മുഖം, വളവിനപ്പുറത്തെ വഴി, തേൻമഴത്തുള്ളികൾ, ആകാശത്തിന്റെ മുഴക്കങ്ങൾ, കടലോളങ്ങളിൽ കടലാസു തോണികൾ എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. ആബാ പിതാവേ, ബലിയാകുവാൻ, ആകാശമോക്ഷത്തിൻ പ്രഭയിൽ, മധുരോർമ്മ എന്നീ ആൽബങ്ങളുൾപ്പെടെ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവുമാണ്.