തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ജോലിക്കായുളള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതിനാൽ 30, ഡിസംബർ മൂന്ന് തീയതികളിൽ നടത്താനിരുന്ന വകുപ്പുതല പരീക്ഷകൾ പിഎസ്സി മാറ്റിവച്ചു.