+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"​പ്രൈം റീ​ൽ​സ്': ​മ​ല​യാ​ള സി​നി​മ റി​ലീ​സി​ന് മാ​ത്ര​മായു​ള്ള ഒടിടി ​പ്ലാ​റ്റ്ഫോം ​ഇ​ന്നു​മു​ത​ൽ

മ​ല​യാ​ള സി​നി​മ​ക​ൾ മാ​ത്രം റി​ലീ​സ് ചെ​യ്യാ​നാ​യി ഒ​രു പു​തി​യ ഒടിടി ​പ്ലാ​റ്റ്ഫോം ​ഇ​ന്നു മു​ത​ൽ. "പ്രൈം റീ​ൽ​സ്' ​എ​ന്നു പേ​രി​ട്ട ഈ ​പ്ലാ​റ്റ്ഫോ​മി​ന്‍റെ ലോ​ഗോ ലോ​ഞ്ച് ക്രി​സ്മ​സ് ദി​ന​ത്തി​ൽ ന​

മ​ല​യാ​ള സി​നി​മ​ക​ൾ മാ​ത്രം റി​ലീ​സ് ചെ​യ്യാ​നാ​യി ഒ​രു പു​തി​യ ഒടിടി ​പ്ലാ​റ്റ്ഫോം ​ഇ​ന്നു മു​ത​ൽ. "പ്രൈം റീ​ൽ​സ്' ​എ​ന്നു പേ​രി​ട്ട ഈ ​പ്ലാ​റ്റ്ഫോ​മി​ന്‍റെ ലോ​ഗോ ലോ​ഞ്ച് ക്രി​സ്മ​സ് ദി​ന​ത്തി​ൽ ന​ട​ന്നു.

താ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള 101 സി​നി​മാ​പ്ര​വ​ർ​ത്ത​ക​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ലോ​ഗോ ലോ​ഞ്ച്. ലോ​കസി​നി​മാ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു റി​ലീ​സ് പ്ലാ​റ്റ് ഫോം. ​എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഓ​രോ മ​ല​യാ​ളം സി​നി​മ​ക​ൾ ഈ ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്യും.

കൊ​ച്ചി ഇ​ൻ​ഫോ പാ​ർ​ക്ക് ആ​സ്ഥാ​ന​മാ​യ എയോൺ ന്യൂ റിലീസ് പ്രൈവറ്റ് ലിമിറ്റഡ് എ​ന്ന ക​മ്പ​നി​യാ​ണ് ഈ ​സം​രം​ഭ​ത്തി​ന് പി​ന്നി​ൽ. ആ​ൻ​ഡ്രോ​യ്ഡ് ഫോ​ൺ, ഐ ​ഫോ​ൺ തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്രൈം ​റീ​ൽ​സ് ആ​പ്പ് ഡൌ​ൺ​ലോ​ഡ് ചെ​യ്ത് അ​തി​ലു​ടെ സി​നി​മ​ക​ൾ ആ​സ്വ​ദി​ക്കാം. www.primereels.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യും സി​നി​മ​ക​ൾ കാ​ണാം.

പു​തു​വ​ർ​ഷ​ത്തി​ൽ ​ആ​ദ്യചി​ത്രം റി​ലീ​സ് ചെ​യ്യും. പ്രഫ. പ്ര​കാ​ശ് പോ​ൾ സം​വി​ധാ​നം ചെ​യ്ത "​ഗാ​ർ​ഡി​യൻ' ആ​ണ് ആ​ദ്യ റി​ലീ​സ് ചി​ത്രം. സൈ​ജു കു​റു​പ്പ്, മി​യ ജോ​ർ​ജ്, സി​ജോ​യ് വ​ർ​ഗീ​സ്, ന​യ​ന തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു

ജ​യ് ജി​തി​ൻ സം​വി​ധാ​നം ചെ​യ്ത് ദു​ർ​ഗ കൃ​ഷ്ണ, അ​ർ​ജു​ൻ ന​ന്ദ​കു​മാ​ർ, അ​ഭി​ജ ശി​വ​ക​ല, പ്രാ​ർഥന സ​ന്ദീ​പ്, ന​ഹൃൻ ന​വാ​സ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്ന "ക​ൺ​ഫെ​ഷ​ൻ​സ് ഓ​ഫ് എ ​കു​ക്കു' ആ​ണ് പ്രൈം ​റീ​ൽ​സി​ലൂ​ടെ റി​ലീ​സ് ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്രം.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, എം.​എ. നി​ഷാ​ദ്, സു​ധീ​ർ ക​ര​മ​ന, അ​നു ഹ​സ​ൻ, പാ​ർ​വ​തി ര​തീ​ഷ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്ന "വാ​ക്ക്' ​മൂ​ന്നാ​മ​ത്തെ റി​ലീ​സ് ചി​ത്ര​മാ​യെ​ത്തും.

ശ്രീ​നാ​ഥ് ഭാ​സി, ബാ​ലു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന സു​മേ​ഷ് ആ​ൻ​ഡ് ര​മേ​ഷ് ആ​ണ് നാ​ലാ​മ​ത്തെ ചി​ത്രം.