കൊച്ചി : ഒന്നിലധികം പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ പേര് ഉള്‍പ്പെട്ടവര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ജോലി ഒഴികെയുള്ളവയുടെ ലിസ്റ്റില്‍ നിന്ന് തങ്ങളെ ഒഴിവാക്കാന്‍ നോട്ടറി സാക്ഷ്യപ്പെടുത്തി അപേക്ഷ നല്‍കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആലുവ സ്വദേശിയും ഉദ്യോഗാര്‍ഥിയുമായ മുഹമ്മദ് സാലിഹ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വിശദീകരണം നല്കാന് പിഎസ്സി കൂടുതല്‍ സമയം തേടിയ സാഹചര്യത്തില്‍ ഹര്‍ജി പിന്നീടു പരിഗണിക്കാനായി മാറ്റി.
ഒന്നിലധികം പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ പേരുള്ളവര്‍ ചേരാന്‍ ആഗ്രഹിക്കുന്ന ജോലി ഒഴികെയുള്ളവയുടെ പട്ടികയില്‍ നിന്ന് തങ്ങളെ ഒഴിവാക്കാന്‍ നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ പിഎസ്സിക്ക് സമര്പ്പിക്കാണമെന്നാണ് 2017 സെപ്റ്റംബര്‍ 28 ലെ സര്‍ക്കുലറില്‍ പറയുന്നത്. ഇതു പാലിച്ചില്ലെങ്കില്‍ ആ ഒഴിവില്‍ മറ്റൊരാളെ നിയമിക്കാന്‍ വ്യവസ്ഥയില്ല. നോണ്‍ ജോയിന്‍ഡ് എന്നു കണക്കാക്കുന്ന ഈ ഒഴിവിലേക്ക് പുതിയ വിജ്ഞാപനത്തിലൂടെ മാത്രമേ നിയമനം സാധ്യമാകൂ. പിഎസ്സി ലിസ്റ്റില്‍ പേരുള്ള യുവാക്കളെ ബാധിക്കുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ നടപടി വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
ഉദ്യോഗാര്‍ഥിക്ക് ചേരാന്‍ ആഗ്രഹമില്ലാത്ത ഒഴിവുകള്‍ ഏതൊക്കെയാണെന്ന് പിഎസ്സിയെ അറിയിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വേണം. ഇതിനു പകരം നോട്ടറി സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കാന്‍ മിക്കവരും തയാറാവില്ല. ഇതു നിമിത്തം ഒഴിവുകള്‍ നോണ്‍ ജോയിന്‍ഡ് ഒഴിവുകളായി മാറുമെന്നും നിലവിലെ റാങ്ക് ലിസ്റ്റിലുള്ള മറ്റ് ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കപ്പെടുമെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
നേരത്തെ ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ ഹൈക്കോടതി പിഎസ്സിയുടെ വിശദീകരണം തേടിയിരുന്നു. ഇന്നലെ വീണ്ടും ഹര്‍ജി വന്നപ്പോള്‍ പിഎസ് സി വിശദീകരണത്തിന് കൂടുതല്‍ സമയം തേടി. തുടര്‍ന്നാണ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് നോട്ടറി സാക്ഷ്യപ്പെടുത്തിയ അപേക്ഷ തന്നെ വേണമെന്ന് പിഎസ്സി നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.