കൊച്ചി: കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ സര്‍വകലാശാല റാങ്ക് ജേതാക്കളായ സീറോ മലബാര്‍ ദളിത് ക്രൈസ്തവ വിദ്യാര്‍ഥികളെ മൗണ്ട് സെന്റ് തോമസില്‍ നടന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുമോദിച്ചു.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും എം കോമില് ഒന്നാം റാങ്ക് നേടിയ സൂര്യ വര്‍ഗീസ്, ബി എസ് സി ജിയോളജിയില്‍ രണ്ടാം റാങ്ക് നേടിയ അഞ്ജന, ബി എ ഹിസ്റ്ററിയില്‍ രണ്ടാം റാങ്ക് നേടിയ ജിബിന്‍ എന്നിവര്‍ പുരസ്കാരങ്ങളും കാഷ് അവാര്‍ഡുകളും ഏറ്റുവാങ്ങി. ഉന്നത വിദ്യാഭ്യാസത്തിലൂടെ ദളിത് സമുദായത്തിന്റെ ഉന്നമനം എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിതമായിരിക്കുന്ന സീറോ മലബാര്‍ ദളിത് വികാസ് സൊസൈറ്റിയാണ് അനുമോദന സമ്മേളനം ഒരുക്കിയത്.
എസ്ഡിവിഎസ് പ്രസിഡന്റ് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെസിബിസി ദളിത് കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോര്‍ജ് ജേക്കബ്, ഫാ. ഷാജ്കുമാര്‍, ജെയിംസ് ഇലവുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെക്രട്ടറി ഫാ. സിജു അഴകത്ത്, ഫാ. ജോസഫ് തോലാനിയ്ക്കല്‍, സിസ്റ്റര്‍ നമ്രത, സിസ്റ്റര്‍ നയന, സിസ്റ്റര്‍ അന്‍സ എന്നിവര്‍ സമ്മേളനത്തിനു നേതൃത്വം നല്കി.