തിരുവനന്തപുരം: പ്രഫണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുളള മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ( EWS) വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടാൻ അർഹരായവർ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ (സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് വില്ലേജ് ഓഫീസർ, കേന്ദ്ര സർക്കാർ കേന്ദ്ര അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് തഹസിൽദാർ) നിന്നുളള സർട്ടിഫിക്കറ്റ് ഹാജരാക്കി രേഖയോടൊപ്പം കൂട്ടിച്ചേർക്കണം.