കൊച്ചി: ബാര്കോഴയിടപാടില് ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചു സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു തൃശൂര്‍ സ്വദേശി പി.എല്‍. ജേക്കബ് നല്കിയ ഹര്‍ജി പിന്‍വലിച്ചു.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് പൊതുതാല്പര്യ ഹര്‍ജിയായി ഇതു നല്കാന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണു ഹര്‍ജി പിന്‍വലിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രിയായിരുന്ന വി.എസ്. ശിവകുമാര്‍ തുടങ്ങിയവര്‍ക്കു പണം നല്‍കിയതായി കഴിഞ്ഞ ഒക്ടോബര്‍ 18, 19, 20 തീയതികളില്‍ ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു.
ആരോപണ വിധേയര്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരായതിനാല്‍ പോലീസ് അന്വേഷണം ഫലപ്രദമാവില്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.