കൊച്ചി: സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കു നല്കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ അവസാനഘട്ട വിതരണം അടുത്ത മാസം ആദ്യം ആരംഭിക്കണമെന്നു നിര്‍ദേശം.
നവംബറിലെ വിതരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ റേഷന്‍ കടകളിലേക്കു കിറ്റുകള്‍ എത്തിക്കാനാവുമോയെന്ന ആശങ്കയിലാണ് സപ്ലൈകോ ഔട്ട്ലറ്റ് മാനേജര്‍മാര്‍. നവംബര്‍ മാസത്തേതില്‍നിന്ന് ഇനങ്ങളിലും അളവിലും വ്യത്യാസം വരുന്ന കിറ്റുകളാണു അടുത്ത മാസത്തേയ്ക്കു തയാറാക്കുന്നത്.ഖദര്‍ മാസ്കുകളും, തുണി സഞ്ചിയും ഉള്‍പ്പെടെ 11 ഇനം സാധനങ്ങളാണു അടുത്ത കിറ്റില്‍ ഉണ്ടാകുക.
ഖാദിയുടെ രണ്ടു ഖദര്‍ മാസ്കുകളാണു കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇതിനുപുറമേ പഞ്ചസാര, കടല, ചെറുപയര്‍, ഉഴുന്ന്, തുവര പരിപ്പ്, നുറുക്ക് ഗോതമ്പ്, തേയില, മുളകുപൊടി, വെളിച്ചെണ്ണ എന്നിവയും കിറ്റിലുണ്ടാകും. പഞ്ചസാര, ചെറുപയര്‍, കടല എന്നിവയുടെ അളവ് അര കിലോയാക്കി കുറച്ചപ്പോള്‍ ആട്ടയ്ക്കു പകരം ഒരു കിലോ ഗ്രാം നുറുക്ക് ഗോതമ്പ് സ്ഥാനം പിടിച്ചു. നേരത്തേ ഒരു കിലോ പഞ്ചസാരയും മുക്കാല്‍കിലോ വീതം ചെറുപയറും കടലയുമാണു ലഭിച്ചിരുന്നത്. ഉപ്പുപൊടി വേണ്ടെന്നുവച്ചപ്പോള്‍ അര കിലോ ഉഴുന്നും 250 ഗ്രാം തേയിലയും പുതുതായി ഉള്‍പ്പെടുത്തി. മുളകു പൊടിയുടെ അളവ് നൂറ് ഗ്രാമില്‍നിന്ന് 250 ഗ്രാമാക്കി ഉയര്‍ത്തിയപ്പോള്‍ വെളിച്ചെണ്ണ, തുവരപരിപ്പ് എന്നിവയുടെ അളവില്‍ വ്യത്യാസം വരുത്തിയിട്ടില്ല.
അര ലിറ്റര്‍ വെളിച്ചെണ്ണയും 250 ഗ്രാം തുവര പരിപ്പുമാണു കിറ്റിലുണ്ടാകുക. ഈ മാസത്തെ കിറ്റിലും ആട്ടയ്ക്കു പകരം നുറുക്ക് ഗോതമ്പാണു ലഭ്യമാക്കിയിട്ടുള്ളത്. തുണിസഞ്ചിയില്‍ നേരിട്ട അപവാദങ്ങളുടെ പശ്ചാത്തലത്തില്‍ നവംബര്‍ മാസത്തെ വിതരണം താമസിക്കുകയായിരുന്നു. മഞ്ഞ കാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്കാണു മിക്കയിടങ്ങളിലും നവംബര്‍ മാസത്തെ കിറ്റ് നല്‍കിയിട്ടുള്ളത്. പിങ്ക്, നീല, വെള്ള കാര്‍ഡുകള്‍ക്ക് ഈ മാസത്തെ കിറ്റ് വിതരണം നടത്താനിരിക്കെയാണു ഡിസംബര്‍ മാസത്തെ കിറ്റുകള്‍ മാസാദ്യംതന്നെ ആരംഭിക്കണമെന്ന നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
നവംബറിലെ കിറ്റുകള്‍ വിതരണം നടത്തുമ്പോള്‍ റേഷന്‍ കടകളില്‍ അധികമായി വരാത്ത രീതിയില്‍ വിതരണം ക്രമീകരിക്കേണ്ടതാണെന്നും സപ്ലൈകോ അധികൃതര്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോബിന് ജോര്‍ജ്