കൊച്ചി : ചെമ്പൈ പൈതൃക ഗ്രാമ പദ്ധതിയുടെ ഭാഗമായുള്ള കലാഗ്രാമം തുടങ്ങാന്‍ പാലക്കാട് കോട്ടായി ചിമ്പ ദേവസ്വം വക ഭൂമി വിട്ടു നല്‍കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം ഹൈക്കോടതി റദ്ദാക്കി. ദേവസ്വം പൈതൃക ട്രസ്റ്റി ടി.എം.സി നാരായണന് നമ്പൂതിരി നല്കിയ ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം.
ഭൂമി പാട്ടത്തിനു നല്‍കേണ്ടെന്നും വിലയ്ക്കു നല്‍കാമെന്നുമാണ് ട്രസ്റ്റികള്‍ തീരുമാനിച്ചത്. ഇതിനു വിരുദ്ധമായി പാട്ടത്തിനു നല്കാന് ബോര്‍ഡ് നിര്‍ദേശിച്ചത് അധികാര പരിധി മറികടന്നുള്ള തീരുമാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് അസി. കമ്മീഷണറുടെ നിര്‍ദേശം റദ്ദാക്കിയത്.