കോട്ടയം: കിഫ്ബി സംബന്ധിച്ച സി.എ.ജി. റിപ്പോർട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ടു ധനമന്ത്രി മാത്രമല്ല മുഖ്യമന്ത്രിയും കുടുങ്ങുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി സി തോമസ്.
സി.എ.ജി. റിപ്പോർട്ടു പുറത്തു വരുത്തിയതിൽ ധനമന്ത്രി വലിയ തെറ്റാണ് ചെയ്തത്. അതിനദ്ദേഹം മറുപടി പറയേണ്ടി വരുമെന്നു മാത്രമല്ല, താമസിയാതെ മന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടിവരുമെന്നും പി.സി. തോമസ് പറഞ്ഞു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും വിവരങ്ങൾ പുറത്തുവന്നതിൽ അദ്ദേഹത്തിനും പങ്കുണ്ടെന്നും തോമസ് ചൂണ്ടിക്കാട്ടി.