കൊച്ചി: തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നതായി നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് ആരോപിച്ചു. എല്‍ഡിഎഫ് അനുകൂലികളല്ലാത്തവരുടെ വോട്ടുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ തപാല്‍ വോട്ടാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പിക്കാനുള്ള കുതന്ത്രം അണിയറയില്‍ നടക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.