തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദുരീകരിക്കാൻ സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്നും അതുവരെ എല്ലാ പ്രവർത്തനങ്ങളും നിർത്തി വയ്ക്കണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി.
കെ.ഫോണ്, ഇ മൊബിലിറ്റി, ബ്രൂവറി - ഡിസ്റ്റിലറി, സ്പ്രിംഗ്ളർ ഡാറ്റാ കച്ചവടം, പന്പ മണൽകടത്ത് തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ക്രമക്കേടുകളും, ആരോപണങ്ങളും ഈ പദ്ധതിയെക്കുറിച്ചും കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നെന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു.
കേന്ദ്രം അനുമതി നിഷേധിച്ചിട്ടും ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടും നടപടിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് തന്നെ റിയൽ എസ്റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണവും ഉയർന്നുവരുന്നുണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്.