കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പറേഷന് ലിമിറ്റഡ് (ഐആര്‍സിടിസി) മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭാരത് ദര്ശന് ട്രെയിന്‍ ടൂര്‍ പാക്കേജിലുള്ള ട്രെയിന്‍ ഡിസംബർ 20ന് കേരളത്തില്‍നിന്നു പുറപ്പെടും.
ഈ പാക്കേജില്‍ ഗ്വാളിയർ, ഹിന്ദു-ജൈന ക്ഷേത്ര സമുച്ചയമായ ഖജുരാഹോ, റാണിലക്ഷ്മി ബായി ഭരിച്ചിരുന്ന ഝാന്‍സി, പുരാതന ബുദ്ധമത സ്മാരകമായ സാഞ്ചി, വിദിഷ, ഭോപാല്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. 10 ദിവസം നീളുന്ന പാക്കേജിന് 10,200 രൂപയാണു ചെലവ്.
ട്രെയിന്‍ യാത്രയിലും പുറത്തും സസ്യാഹാര ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹനം, എല്ലാ കോച്ചുകളിലും ടൂര്‍ എസ്കോര്‍ട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനവും ഉണ്ടാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാർക്ക് എല്‍ടിസി സൗകര്യവും ലഭ്യമാണ്.
2021 ജനുവരി ഒന്‍പതിന് കൊച്ചി വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട് അഹമ്മദാബാദ്, ഭുജ്, കച്ച്, സ്റ്റാച്യു ഓഫ് യൂണിറ്റി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ആഭ്യന്തര വിമാന യാത്രാ പാക്കേജും അവതരിപ്പിച്ചിട്ടുണ്ട്. ഫോൺ: 8287932095, 82879 32082, 8287932114, 8287932098.