കാഞ്ഞങ്ങാട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയെ നാലുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ തെളിവെടുപ്പിനായി വീണ്ടും കൊല്ലത്തേക്ക് കൊണ്ടുപോകും. മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്താനായി വിളിച്ച ഫോണിന്റെ ടവര്‍ ലൊക്കേഷനുകളിലെത്തിച്ച് തെളിവെടുക്കും.