തിരുവനന്തപുരം: കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിൽ ബി.ടെക് കോഴ്സുകളിൽ വെർച്വൽ അഡ്മിഷൻ വഴി പ്രവേശനം നേടിയ എല്ലാ വിദ്യാർഥികളും 30നും ഡിസംബർ ഒന്നിനും എല്ലാ അസൽ രേഖകളുമായി (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോണ്ടാക്ട് സർട്ടിഫിക്കറ്റ് ഒഴികെ) കോളജിൽ ഹാജരാകണം. നേരിട്ട് ഹാജരാകാൻ കഴിയാത്തവരുടെ പകരക്കാർ (പ്രോക്സി) അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. അസൽ രേഖകളുമായി ഹാജരാവാത്ത വെർച്വൽ അഡ്മിഷൻ വഴി പ്രവേശനം നേടിയ എല്ലാ വിദ്യാർഥികളുടേയും പ്രവേശനം അസാധുവാകും. വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക.