കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി അന്വേഷിച്ച സിബിഐ സംഘത്തിനു പ്രോസിക്യൂഷന് അനുമതി നല്‍കാത്ത സര്‍ക്കാരിന്റെ നടപടിക്കെതിരെയുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടി.
കശുവണ്ടി സംഭരണത്തിലും വില്പനയിലും കോടികളുടെ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ ഹര്‍ജിയില്‍ 2015 സെപ്റ്റംബര്‍ 23നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നിലവില്‍ വന്ന 2018 ജൂലൈ 26നു ശേഷമുള്ള കുറ്റങ്ങള്‍ക്കാണ് അനുമതി വേണമെന്ന വ്യവസ്ഥ ബാധകം.
മാത്രമല്ല, മതിയായ കാരണമുണ്ടായിട്ടും പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതു നിയമപരമല്ലെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു.
അന്വേഷണം ഏറ്റെടുത്തു പൂര്‍ത്തിയാക്കിയ സിബിഐ സംഘം കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിനായി കശുവണ്ടി വികസന കോര്പറേഷന് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരന്, കോര്‍പറേഷന്റെ മുന്‍ എംഡി കെ.എ. രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതിക്കായി വ്യവസായ വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ 15ന് അപേക്ഷ വ്യവസായ വകുപ്പ് സെക്രട്ടറി നിരസിച്ചു. ഇതിനെയാണ് ഹര്ജിക്കാരന് ചോദ്യം ചെയ്യുന്നത്. കേസില്‍ പ്രതികളായ ആര്. ചന്ദ്രശേഖരന്, കെ.എ. രതീഷ് എന്നിവര്‍ ഇപ്പോള്‍ പദവിയില്‍ ഇല്ലാത്തതിനാല്‍ എ.ആര്. ആന്തുലെ കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് ഇവര്‍ക്കെതിരെ നടപടിക്ക് പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് ഹര്ജിക്കാരന് വാദിക്കുന്നു.