തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്സുകളിൽ ഒന്നാംഘട്ട അലോട്ടുമെന്റിലൂടെ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അതത് കോളജുകളിൽ നാളെ വൈകുന്നേരം മൂന്നുവരെ പ്രവേശനം നേടാം. പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ അതാത് കോളജ് അധികൃതർ 27നു വൈകുന്നേരം നാലിനു മുന്പ് അറിയിക്കണം.