കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കോഫെപോസ ചുമത്തി കരുതല്‍ തടങ്കലിലാക്കിയതിനെതിരെ സ്വപ്ന സുരേഷ് നല്കിയ അപ്പീല്‍ കോഫെപോസ ബോര്‍ഡ് വിധി പറയാന്‍ മാറ്റി. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ.എം. ഷെഫീഖ്, ജസ്റ്റീസ് സുനില്‍ തോമസ്, ജസ്റ്റീസ് എ. ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ബോര്‍ഡാണ് അപ്പീല്‍ വാദം കേട്ട് വിധി പറയാന്‍ മാറ്റിയത്.
സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്നയുടെ ലോക്കറില്‍ നിന്ന് ഒരു കോടി രൂപ കണ്ടെടുത്തിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കെതിരെയാണു കോഫെപോസ ചുമത്തുന്നത്. എന്നാല്‍ ലോക്കറില്‍നിന്ന് കണ്ടെടുത്ത പണത്തെക്കുറിച്ച് അന്വേഷണ ഏജന്സികള്ക്കുതന്നെ വിരുദ്ധ നിലപാടാണെന്നു സ്വപ്നയുടെ അഭിഭാഷകന് വാദിച്ചു.