കൊച്ചി: സൈബര്‍ ആക്രമണങ്ങള്‍ തടയാനെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്തി കൂട്ടിച്ചേര്‍ത്ത 118 എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് ആര്‍എസ്പി നേതാക്കളായ ഷിബു ബേബി ജോണ്‍, എന്‍.കെ. പ്രേമചന്ദ്രന്, എ.എ. അസീസ് എന്നിവര്‍ നല്കിയ പൊതു താല്പര്യ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സമാനമായ ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇന്നലെ മറ്റൊരു ബെഞ്ചില്‍ സുരേന്ദ്രന്റെ അഭിഭാഷകന് ഹര്‍ജിയുടെ കാര്യം ബോധിപ്പിച്ചിരുന്നു. 118 എ വകുപ്പ് നടപ്പാക്കുന്നതു മരവിപ്പിച്ചിട്ടുണ്ടെന്നു സീനിയര്‍ ഗവ. പ്ലീഡര്‍ വാക്കാല്‍ പറഞ്ഞെങ്കിലും പൊതുതാല്പര്യമുള്ള ഹര്‍ജിയെന്ന നിലയില്‍ ഉചിതമായ ബെഞ്ചിലേക്ക് ഇതു പോസ്റ്റ് ചെയ്യണമെന്നു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ഈ ഹര്‍ജിയും ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.