കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ടു സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുത്തത് നിയമപരമല്ലെന്നും നിയമസഭയ്ക്കും അംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷ ഉണ്ടെന്നതു കണക്കിലെടുക്കാതെയാണ് വിചാരണക്കോടതിയില്‍ കേസ് തുടരുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
അക്രമത്തെത്തുടര്‍ന്ന് എംഎല്‍എമാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്കിയ അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം അറിയിച്ചത്. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നു ഹര്‍ജി സിംഗിള്‍ ബെഞ്ച് വിധി പറയാനായി മാറ്റി.
സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി പരാതി നല്‍കില്ലെന്നു തെളിവുകളുടെ പിന്‍ബലമില്ലാതെ വിചാരണക്കോടതി അനുമാനിക്കുകയാണ്. ഏതെങ്കിലും കുറ്റകൃത്യം ചെയ്യാനായി തയാറെടുത്തു വന്നവരല്ല എംഎല്‍എമാരെന്നും അനുമതിയില്ലാതെയാണ് നിയമസഭയ്ക്കുള്ളിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് എടുത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മൊഴികളിലും വൈരുധ്യമുണ്ട്. ഈ വസ്തുതകള്‍ കണക്കിലെടുത്താണ് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാന്‍ അനുമതി തേടിയതെന്നും സര്‍ക്കാര്‍ വാദിച്ചു.
കേസ് പിന്‍വലിക്കുന്നതു പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകന് വാദിച്ചു. കേസില്‍ കക്ഷി ചേരാന്‍ ചെന്നിത്തല ഹര്‍ജി നല്‍കിയിരുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം.
ഇത്തരമൊരു കേസിന്റെ ഗൗരവം കണക്കിലെടുക്കേണ്ടതുണ്ടെന്നും ചെന്നിത്തലയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു.