കൊച്ചി: പീഡനമല്ലെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നുമുള്ള ഇരയുടെ സത്യവാങ്മൂലത്തെ തുടര്‍ന്ന് പീഡനക്കേസില്‍ പ്രതിയായ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ഹൈക്കോടതി ജാമ്യം നല്കി.
പ്രതി 77 ദിവസം അന്യായമായി തടവില്‍ കഴിയേണ്ടി വന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തരമൊരു സാഹചര്യത്തിനിടയാക്കിയവര്ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ഡിജിപിക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്കി. മൂന്നു മാസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനു നല്‍കാനും ഉത്തരവില്‍ പറയുന്നു.
കുളത്തൂപ്പുഴ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന പ്രദീപ് കുമാറിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മലപ്പുറത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന കുളത്തൂപ്പുഴ സ്വദേശിയായ യുവതി കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റിനായി ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണ് കേസ്.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു തവണ പ്രതി ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല. എന്നാല്‍ ഇപ്പോള്‍ നല്കിയ ജാമ്യാപേക്ഷയോടൊപ്പം ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും വ്യക്തമാക്കുന്ന യുവതിയുടെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.