കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഡിസംബര്‍ രണ്ടിനു പരിഗണിക്കുന്നതിനു മാറ്റി.
ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ സുപ്രീംകോടതി അഭിഭാഷകനായ ജയ്ദീപ് ഗുപ്ത ഹര്‍ജിക്കാരനു വേണ്ടി ഹാജരാകുമെന്നും ഹര്‍ജി ഡിസംബര്‍ രണ്ടിലേക്കു മാറ്റണമെന്നും ശിവശങ്കറിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അഭിഭാഷകനും ഇതിനോടു യോജിച്ചു. ഇഡിക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ആണു ഹാജരാകുക.