കോട്ടയം: ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷയിൽ വിജയികളായവരെ ആദരിക്കാനായി പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിക്ടറി ഡേ ആഘോഷിച്ചു. ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജോസ് കെ.മാണി എംപി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രാജൻ മുണ്ടമറ്റം മുഖ്യപ്രഭാഷണം നടത്തി.
കേരള മെഡിക്കൽ രണ്ടാം റാങ്ക് നേടിയ എ. ലുലുവിന് അഞ്ചു ലക്ഷം രൂപയും മൂന്നാം റാങ്ക് നേടിയ സനീഷ് അഹമ്മദിന് മൂന്നു ലക്ഷം രൂപയും നാലാം റാങ്ക് നേടിയ ഫിലമോൻ കുര്യാക്കോസിന് രണ്ടു ലക്ഷം രൂപയും ഓൾ ഇന്ത്യ റാങ്ക് -100 നുള്ളിൽ ലഭിച്ച തെരേസ സോണി, ഫർഹീൻ കെ.എസ്., ജോസഫ് വർഗീസ്, ഷമീൽ കല്ലാടി, ഫാത്തിമ ഷഹാന എന്നിവർക്ക് ഒരു ലക്ഷം രൂപ വീതവും കാഷ് അവാർഡും ഗോൾഡ് മെഡലും ജോസ് കെ.മാണി വിതരണം ചെയ്തു.
ഓൾ ഇന്ത്യ റാങ്ക് 150-നുള്ളിൽ ലഭിച്ച എട്ടു പേർക്ക് 50,000 രൂപയുടെ കാഷ് അവാർഡ് രാജൻ മുണ്ടമറ്റവും ഫാ.ജോഷി സെബാസ്റ്റ്യനും ചേർന്ന് വിതറണം ചെയ്തു. ഡയറക്ടർമാരായ സ്റ്റീഫൻ ജോസഫ്, ജോർജ് തോമസ്, ബി. സന്തോഷ്കുമാർ എന്നിവർ വിജയികളെ അനുമോദിച്ചു.