തിരുവനന്തപുരം: എറണാകുളം സൗത്ത്-കാരയ്ക്കൽ, കാരയ്ക്കൽ-എറണാകുളം സൗത്ത് സ്പെഷൽ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ഇന്ന് രാത്രി 10.30 ന് സർവീസ് നടത്താനിരുന്ന എറണാകുളം-കാരയ്ക്കൽ സ്പെഷൽ ട്രെയിൻ തിരുച്ചിറപ്പള്ളി വരെ മാത്രമേ സർവീസ് നടത്തുകയുള്ളു.
നാളെ വൈകുന്നേരം 4.20 ന് സർവീസ് നടത്തുന്ന കാരയ്ക്കൽ-എറണാകുളം സ്പെഷൽ ട്രെയിനും തിരുച്ചിറപ്പള്ളിയിൽ യാത്ര അവസാനിപ്പിക്കും. ഇന്ന് പുറപ്പെടുന്ന എറണാകുളം സൗത്ത്-ഹസ്രത് നിസാമുദീൻ പ്രതിവാര സ്പെഷൽ ട്രെയിനിന് ഒരു സ്ലീപ്പർ ക്ലാസ് കോച്ചു കൂടി അധികമായി അനുവദിച്ചു.