+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പടുതാക്കുളത്തില്‍ വീണ് ഒന്നര വയസുകാരി മരിച്ചു

ക​ട്ട​പ്പ​ന: പി​ഞ്ചു കു​ഞ്ഞ് വീ​ടി​നു സ​മീ​പ​ത്തെ പ​ടു​താക്കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു. ഇ​ര​ട്ട​യാ​ര്‍ തു​ള​സി​പ്പാ​റ ചെ​ന്നാ​ക്കു​ന്നേ​ല്‍ അ​നൂ​പ് . സോ​ണി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ലീ​ന (ഒ​ന്
പടുതാക്കുളത്തില്‍ വീണ്  ഒന്നര വയസുകാരി മരിച്ചു
ക​ട്ട​പ്പ​ന: പി​ഞ്ചു കു​ഞ്ഞ് വീ​ടി​നു സ​മീ​പ​ത്തെ പ​ടു​താക്കു​ള​ത്തി​ല്‍ വീ​ണു മ​രി​ച്ചു. ഇ​ര​ട്ട​യാ​ര്‍ തു​ള​സി​പ്പാ​റ ചെ​ന്നാ​ക്കു​ന്നേ​ല്‍ അ​നൂ​പ് . - സോ​ണി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ലീ​ന (ഒ​ന്ന​ര) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍ക്കൊ​പ്പം വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പെ​ട്ട​ന്നു കാ​ണാ​താ​യി. തു​ട​ര്‍ന്ന് വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വീ​ടി​ന് പി​ന്‍വ​ശ​ത്തെ കൃ​ഷി​യി​ട​ത്തി​ല്‍ നി​ര്‍മി​ച്ചി​രു​ന്ന പ​ടു​ത കു​ള​ത്തി​ല്‍ വീ​ണ നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ​ഹോ​ദ​ര​ങ്ങ​ള്‍ ആ​ല്‍ബി​ന്‍, അ​ല​ക്‌​സി. ക​ട്ട​പ്പ​ന പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും, പോ​സ്റ്റ്‌​മോ​ര്‍ട്ട​ത്തി​നും ശേ​ഷം ഇ​ന്ന് മു​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു ന​ല്‍കും.