പത്തനംതിട്ട: കൈമോശം വന്ന രണ്ട് മണ്ഡലങ്ങള്‍ തിരികെ പിടിക്കുകയെന്ന ദൗത്യമാണ് ഈ ദമ്പതികള്‍ക്ക്. കലഞ്ഞൂര്‍ കാവുംപുറത്ത് അനീഷ് ഗോപിനാഥും ഭാര്യ ലക്ഷ്മി അശോകും ഇത്തവണ ഒന്നിച്ചാണ് വോട്ടു തേടുന്നത്. ഭര്‍ത്താവ് അനീഷ് അഭ്യര്‍ഥിക്കുന്ന ഓരോ വോട്ടും ഭാര്യക്കും കൂടിയുള്ളതാണ്. അനീഷ് കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 16 -ാം വാര്‍ഡിലാണ് സ്ഥാനാര്‍ഥിയായത്. ഭാര്യ ലക്ഷ്മി അശോകാകട്ടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കൊടുമണ്‍ മണ്ഡലത്തിലും. അതുകൊണ്ടുതന്നെ എല്ലാദിവസവും രാവിലെ സംയുക്ത പ്രചാരണത്തിനുശേഷം ലക്ഷ്മിക്ക് കൂടുതല്‍ വോട്ടര്‍മാരെ കണ്ടേ മതിയാകൂ.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന രണ്ടുപേര്‍ക്കും പാര്‍ട്ടി ഇത്തവണ വലിയ ഒരു ദൗത്യം തന്നെ ഏല്പിച്ചിട്ടുണ്ട്. അനീഷ് മത്സരിക്കുന്ന വാര്‍ഡും ലക്ഷ്മി മത്സരിക്കുന്ന മണ്ഡലവും യുഡിഎഫിനു കൈമോശം വന്നതാണ്. തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. നേരത്തെ ജനപ്രതിനിധികളായി ഇരുവര്‍ക്കുമുള്ള പരിചയമാണ് പ്രചാരണരംഗത്ത് തുണയാകുന്നത്.
കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ കലഞ്ഞൂരിലെ 12 -ാം വാര്‍ഡിനെ ലക്ഷ്മിയാണ് പ്രതിനിധീകരിച്ചിരുന്നത്. അതിനു തൊട്ടുമുമ്പ് ഭര്‍ത്താവ് അനീഷായിരുന്നു ഇവിടെ മെംബര്‍. ഇത്തവണ കലഞ്ഞൂര്‍ ടൗണ്‍ വാര്‍ഡിലേക്കു മാറിയെന്നു മാത്രം.
എംബിഎ ബിരുദധാരിയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ലക്ഷ്മി ഡിസിസിയുടെ ഐടി സെല്ലിലും പ്രവര്‍ത്തിക്കുന്നു. ടെക്നോപാര്‍ക്കിലും കലഞ്ഞൂര്‍ ഐഎച്ച്ആര്‍ഡി കോളജിലും ജോലി നോക്കിയിരുന്നു. അനീഷ് കലഞ്ഞൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന കലഞ്ഞൂര്‍ ഗോപിനാഥിന്റെ മകനാണ്. ഐഎന്‍ടിയുസി ജില്ലാ ജനറല്‍സെക്രട്ടറിയുമാണ്.