കൊച്ചി: സര്‍ക്കാര്‍ സര്‍വീസില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നീക്കിവച്ച തസ്തികകള്‍ ശാസ്ത്രിയമായി പുന:സംഘടിപ്പിക്കണമെന്ന് ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ ദേശീയ സംഘടനയായ സക്ഷമ സംസ്ഥാന വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. എറണാകുളം ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ നടന്ന യോഗം അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.ആര്. മേനോന് അധ്യക്ഷത വഹിച്ചു.