താമരശേരി: ചുരത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മീനങ്ങാടി മൈലമ്പാടി മണിയിരിക്കേല് കുര്യാക്കോസിന്റെയും മേഴ്സിയുടെയും ഏക മകന് അലന് ബേസില്‍(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബിന്‍ ബാബു(21)നെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വളവിനു താഴെ ഇന്നലെ രാവിലെ പത്തോടെയാണ് അപകടമുണ്ടായത്.
ആറ് ബൈക്കുകളിലായി മീനങ്ങാടിയില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന സംഘത്തിലെ അലന് ബേസില്‍ സഞ്ചരിച്ച ബൈക്കും വയനാട്ടിലേക്കു പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അലന് ബേസില്‍ വഴിമധ്യേ മരിക്കുകയായിരുന്നു.