തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണം ഒൗദ്യോഗിക കണക്കുകൾ പ്രകാരം രണ്ടായിരം കടന്നു. ഇന്നലെ 25 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 2,022 ആയി. 5,772 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ 6,719 പേർ രോഗമുക്തി നേടി. 60,210 പേർക്കു പരിശോധന നടത്തിയപ്പോൾ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.59 ശതമാനം.
രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 91 പേർ സംസ്ഥാനത്തിനു പുറത്തു നിന്നു വന്നവരാണ്. 4,989 പേർക്കു സന്പർക്കത്തിലൂടെയാണു രോഗബാധ. 639 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 66,856 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. 4,88,437 പേർ ഇതുവരെ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം - 797, മലപ്പുറം - 764, കോഴിക്കോട് - 710, തൃശൂർ - 483, പാലക്കാട് - 478, കൊല്ലം - 464, കോട്ടയം - 423, തിരുവനന്തപുരം - 399, ആലപ്പുഴ - 383, പത്തനംതിട്ട - 216, കണ്ണൂർ - 211, ഇടുക്കി - 188, വയനാട് - 152, കാസർഗോഡ്- 104.