തിരുവനന്തപുരം: സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗത്തില്‍ നിന്ന് എംബിബിഎസ് പ്രവേശനത്തിന് ഇക്കുറി ഒന്നാം ഘട്ട അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടത് 109 വിദ്യാര്‍ഥികള്‍.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആകെയുള്ള സീറ്റില്‍ കേന്ദ്ര അലോട്ട്മെന്റിനായി നീക്കിവച്ചിട്ടുള്ള സീറ്റുകള്‍ കുറച്ച ശേഷം ബാക്കിയുള്ള സീറ്റുകളുടെ 10 ശതമാനം സീറ്റുകളാണ് സംവരണേതരവിഭാഗത്തില് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അനുവദിക്കുന്നത്. സംവരണം സംബന്ധിച്ച് ചില അവ്യക്തത നിലനിന്നതിനെ തുടര്‍ന്ന ആരോഗ്യവകുപ്പ് ഇതു സംബന്ധിച്ച് വ്യക്തത വരുത്തി പ്രവേശനപരീക്ഷ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാനത്തെ 10 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി ആകെ 1555 എംബിബിഎസ് സീറ്റുകളാണുള്ളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണാനുകൂല്യം നടപ്പാക്കുന്നത്.