കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ സംഘം വിലയിരുത്തി.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവുപ്രകാരം രൂപീകരിച്ച പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണു പരിശോധന നടത്തിയത്.ഇന്നലെ രാവിലെ 11ഓടെ, ഇബ്രാഹിംകുഞ്ഞ് ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വിദഗ്ധ സംഘം ഡോക്ടര്‍മാരോടു രോഗവിവരങ്ങള്‍ തേടിയതിനു പുറമേ ഫയലുകള്‍ പരിശോധിക്കുകയും ചെയ്തു.