തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി കൈ കോർത്ത് എല്ലാവർക്കും മിനിമം വേതനം നൽകുന്ന ന്യായ പദ്ധതി നടപ്പാക്കുമെന്ന് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.ഈ പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബാംഗങ്ങൾക്ക് ഓരോ മാസവും നിശ്ചിത തുക അവരുടെ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. സുതാര്യവും സുസ്ഥിര വികസനവും മുന്നില്‍ കണ്ടുള്ള സത്യസന്ധമായ ഭരണമാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ജനങ്ങള്‍ക്കു നല്കുന്ന വാഗ്ദാനമെന്നും ചെന്നിത്തല പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ദാരിദ്ര്യമില്ലാത്ത കേരളമാണ് തദ്ദേശ സ്ഥാപനങ്ങളിലൂടെ യു ഡി എഫ് ലക്ഷ്യം വയ്ക്കുന്നത്. അഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കും. അധികാരം തിരുവനന്തപുരത്തു കേന്ദ്രീകരിക്കുന്നതിനു പകരം ഗ്രാമങ്ങളിലേക്കു വഴിതിരിച്ചുവിടുമെന്നും ചെന്നിത്തല വിശദീകരിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രകടന പത്രിക ഏറ്റുവാങ്ങി. അതതു പ്രദേശത്തിന്റെ വികസനം മുന്‍നിര്‍ത്തി പ്രാദേശിക പ്രകടന പത്രിക തയാറാക്കി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ നിര്‍ദേശിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.