സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് താൻ മലയാളിയാണെന്ന് മിക്കവർക്കും മനസിലായതെന്ന് നടി മഹിമ നമ്പ്യാർ. ലോക് ഡൗണിനുശേഷമാണ് വെറുതേയിരുന്ന് ബോറടിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായതെന്നും നടി പറഞ്ഞു.
"മധുരരാജയിലും മാസ്റ്റർ പീസിലും നാടൻ വേഷങ്ങളാണ് ചെയ്തത്. ശരിക്കും ഞാൻ അത്ര നാടനല്ല. അത്യാവശ്യം മോഡേണ്‍ ഔട്ട്ഫിറ്റ്സ് ഉപയോഗിക്കുന്ന മോഡേണ്‍ ഔട്ട്ലുക്കുള്ള ഒരാളാണ്.
പത്താം ക്ളാസിൽ പഠിക്കുന്പോഴാണ് ഞാൻ കാര്യസ്ഥനിൽ അഭിനയിക്കുന്നത്. പണ്ട് മുതലേ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എനിക്ക് സിനിമാ പശ്ചാത്തലമോ സിനിമയിൽ പരിചയക്കാരോ ഇല്ലായിരുന്നു.ഒരു മാഗസിനിൽ എന്റെ ഫോട്ടോ കണ്ട് കാര്യസ്ഥനിലേക്ക് ഓഫർ വരുന്നത്. ദിലീപേട്ടന്റെ അനിയത്തി വേഷമായിരുന്നു.'- മഹിമ പറയുന്നു.