ഗോപിസുന്ദറിന്റെ ആദ്യ ക്രിസ്മസ് കരോൾ വീഡിയോ ഗാനം റിലീസിംഗിന് തയാറായി. മെറിൽ ആൻ മാത്യു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ മെറിൽ ആദ്യമായി ഗോപി സുന്ദറിന്റെ ഈണത്തിൽ പാടുന്നു എന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്.
ഗോപിസുന്ദർ മ്യൂസിക് കമ്പനി നിർമിക്കുന്ന ഈ വീഡിയോ ആൽബത്തിന്റെ ആശയവും സംവിധാനവും യൂസഫ് ലെൻസ്മാനാണ്. സോഷ്യൽ മീഡിയയിലൂടെ വയറൽ താരങ്ങളായ ബൈസി ഭാസി, ഇവാനിയ നാഷ് എന്നിവരും ഈ വീഡിയോ ആൽബത്തിൽ ശ്രദ്ധേയ വേഷത്തിലെത്തുന്നു.
ഏറെ പ്രത്യേകതകളുള്ള ഈ ക്രിസ്മസ് കരോൾ വീഡിയോ ഗാനം പുറത്തിറക്കുന്നത് ഗോപിസുന്ദർ മ്യൂസിക് കമ്പനിയാണ്.