പ്രേമം എന്ന സിനിമയ്ക്ക് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫഹദ് ഫാസിലും നയൻതാരയും പ്രധാനവേഷത്തിലെത്തുന്ന സിനിമയ്ക്ക് പാട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.
ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാട്ട്. യുജിഎം എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്വിന് ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ആനന്ദ് സി. ചന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന് തന്നെയാണ് നിര്‍വഹിക്കുന്നത്.