വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും പ്രധാനവേഷങ്ങളിലെത്തുന്ന "കൃഷ്ണൻകുട്ടി പണി തുടങ്ങി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോളറോയിഡ് കാമറയുമായി നിൽക്കുന്ന സാനിയ അയ്യപ്പന്റേതാണ് ചിത്രം.
സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രം തൊടുപുഴയിൽ പുരോഗമിക്കുകയാണ്. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പെപ്പർകോൺ സ്റ്റുഡിയോസിൻ്റെ ബാനറിൽ നോബിൾ ജോസാണ്.
സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സംഗീതവും ആനന്ദ് മധുസൂദനൻ തന്നെ. ഗാനരചന ഹരി നാരായണൻ.
ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്.