കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തുകൊണ്ടുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്നും ഡാം തകര്‍ന്നാല്‍ സുരക്ഷ ഉറപ്പാക്കാനായി സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊച്ചിയിലെ സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയാണ് ഹർജി നല്‍കിയത്.
മേല്‍നോട്ട സമിതിയുടെയും തമിഴ്നാട് സര്‍ക്കാരിന്റെയും വീഴ്ച കൊണ്ട് ഡാം തകരുന്ന സാഹചര്യമാണുള്ളതെന്നും ഇക്കാരണത്താല്‍ ദുരന്തമൊഴിവാക്കാന്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് 2010ല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതനുസരിച്ച് സുരക്ഷാ ഭിത്തി നിര്‍മിക്കാന്‍ സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.