+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ​സ്റ്റ്ബെ​ല്ലി​ല്‍ നാ​ളെ മു​ത​ല്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ സ്കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി ആ​​​രം​​​ഭി​​​ച്ച ഫ​​​സ്റ്റ് ബെ​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മ
ഫ​സ്റ്റ്ബെ​ല്ലി​ല്‍ നാ​ളെ  മു​ത​ല്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ല്‍ സ്കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍​ക്കാ​​​യി ആ​​​രം​​​ഭി​​​ച്ച ഫ​​​സ്റ്റ് ബെ​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ മു​​​ത​​​ല്‍ പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ളും. ആ​​​ദ്യ ആ​​​ഴ്ച​​​ക​​​ളി​​​ല്‍ ഇം​​​ഗ്ലീ​​​ഷ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, അ​​​ക്കൗ​​​ണ്ട​​​ന്‍​സി തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളുമാ​​​ണ് സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ മ​​​റ്റ് വി​​​ഷ​​​യ​​​ങ്ങ​​​ൾ സം​​​പ്രേ​​​ഷ​​​ണം ചെ​​യ്യു​​മെ​​ന്ന് കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ന്‍​വ‍​ർ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.

തി​​​ങ്ക​​​ള്‍ മു​​​ത​​​ല്‍ വെ​​​ള്ളി വ​​​രെ രാ​​​വി​​​ലെ 9.30നും 10.00​​​നു​​​മാ​​​യി ര​​​ണ്ടു ക്ലാ​​​സു​​​ക​​​ള്‍ വീ​​​ത​​​മാ​​​ണ് സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ക്ലാ​​​സു​​​ക​​​ള്‍ ക​​​ഴി​​​യു​​​ന്ന മു​​​റ​​​യ്ക്ക് ക്ലാ​​​സും വി​​​ഷ​​​യ​​​വും തി​​​രി​​​ച്ച് കാ​​​ണാ​​​വു​​​ന്ന വീ​​​ഡി​​​യോ ഓ​​​ണ്‍ ‍ഡി​​​മാ​​​ൻ​​​ഡ് പ്ലാ​​​റ്റ് ഫോ​​​മും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. www.firstb ell.kite.kerala.gov.in എ​​​ന്ന സൈ​​​റ്റി​​​ല്‍ ഇ​​​ത് ല​​​ഭ്യ​​​മാ​​​ണ്. ഇ​​​തോ​​​ടൊ​​​പ്പം ഔ​​​ദ്യോ​​​ഗി​​​ക ഫേസ്ബുക്ക് പേ​​​ജ് ആ​​​യ facebook.c om/victerse duchannel ലും www.victers.kite.keral a.gov.in ​​​എ​​​ന്ന സൈ​​​റ്റി​​​ലും ക്ലാ​​​സു​​​ക​​​ള്‍ കാ​​​ണാം. പ്ല​​​സ് വ​​​ണ്‍ ക്ലാ​​​സു​​​ക​​​ളു​​​ടെ പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം അ​​​ത​​​ത് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ രാ​​​ത്രി 8.30 മു​​​ത​​​ല്‍ 9.30 വ​​​രെ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.