കൊച്ചി: ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്സിറ്റിക്കു കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമായ ‘ഇന്സ്റ്റിറ്റ്യൂഷന് ഓഫ് എമിനന്‍സ്’ പദവി ലഭിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയും തമ്മില്‍ ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ഇതോടെ ഡീംഡ് യൂണിവേഴ്സിറ്റി എന്ന നിലയില്‍ കൂടുതല്‍ സ്വയംഭരണാവകാശം ലഭിക്കും. പൊതു, സ്വകാര്യ മേഖലകളില്‍നിന്നു പത്തു സ്ഥാപനങ്ങളെ വീതമാണ് ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.