ചങ്ങനാശേരി: സംവരണേതര വിഭാഗങ്ങൾക്കുള്ള പത്തുശതമാനം സംവരണം യുഡിഎഫിന്റെ പ്രഖ്യാപിത നയമാണെന്നും ഈ നയത്തിൽ മാറ്റമുണ്ടാകില്ലെന്നും യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ.
ചങ്ങനാശേരിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ കോണ്‍ഗ്രസിനും യുഡിഎഫിനും ഒരേ നിലപാടാണുള്ളത്. എന്നാൽ ലീഗിന് വ്യത്യസ്ത നിലപാടാകും. സാന്പത്തിക സംവരണ വിഷയത്തിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നടത്തിയത് സൃഷ്ടിപരമായ വിമർശനമാണെന്നും അഭിപ്രായം യുഡിഎഫ് ചർച്ച ചെയ്യുമെന്നും ഹസൻ കൂട്ടിച്ചേർത്തു.