ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റി പതാകാ ദിനാചരണം ഇന്നു നടക്കും. സംഘടന ജന്മംകൊണ്ടത് 1914 ഒക്ടോബർ 31നാണ്. ഈ ദിനത്തെ സ്മരിച്ചാണ് പതാക ദിനാചരണം നടത്തുന്നത്. എല്ലാ എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും ഇന്നു രാവിലെ 10ന് നായർ സർവീസ് സൊസൈറ്റിയുടെ പതാക ഉയർത്തും. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുമുണ്ടാകും.