കൊച്ചി: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടു ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സിബിഐ-ഇഡി അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹര്‍ജി. ചാലക്കുടി സ്വദേശി പി.ഐ. ജോസഫ് ആണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.