തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിനായി കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കഴിഞ്ഞ ദിവസങ്ങളിലായി ഈ ഏജൻസികൾ കേരളത്തിൽ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ ഇതു ശരിവയ്ക്കുന്നതാണ്. ബിനീഷിനെ അറസ്റ്റു ചെയ്തതു മയക്കുമരുന്നു കേസിലല്ല. രാഷ്ട്രീയ മുതലെടുപ്പിന് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിനെ കോണ്ഗ്രസ് സംസ്ഥാനത്ത് പിന്തുണയ്ക്കുന്പോൾ എഐസിസി ശക്തമായി എതിർക്കുകയാണെന്നും കാനം പറഞ്ഞു.