തൃശൂർ: കോവിഡ് ബോധവത്കരണത്തിനായി ടെലിഫോണുകളിൽ ഏർപ്പെടുത്തിയ നിർബന്ധിത അനൗണ്‍സ്മെന്റ് നിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ അയച്ച പരാതിയിലാണു നടപടി. അടിയന്തര ആവശ്യങ്ങൾക്കു ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്പോൾ കോവിഡ് അനൗണ്‍സ്മെന്റിന്റെ പേരിൽ സമയം നഷ്ടപ്പെടുന്നതു ഗുരുതരമായ നഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതിയിൽ പറയുന്നു.