പുലിമുരുകനിൽ "ഡാഡി ഗിരിജ' എന്ന കഥാപാത്രമായി മലയാളി മനസ് കീഴടക്കിയ മാസ് വില്ലൻ ജഗപതി ബാബു വീണ്ടും മലയാളത്തിൽ. പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന "ആദി'യിലും വില്ലനായി ജഗപതി ബാബു എത്തുന്നുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു പ്രതികാരത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ആദി എന്ന കഥാപാത്രമായാണ് പ്രണവ് എത്തുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അനിൽ ജോണ്സണ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുന്പാവൂരാണ്.