കോഴിക്കോട്: കേരളീയര്‍ക്ക് അപമാനം കൊണ്ട് തലതാഴ്ത്തേണ്ട സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെങ്കില്‍ ഇന്നലെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെഎന്ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നുള്ള കൊളള സംഘമാണ് കേരളം ഭരിക്കുന്നത്. ഇങ്ങനെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സിപിഎമ്മിന് എങ്ങിനെ കഴിയുന്നു? . ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് അധോലോക പ്രവര്‍ത്തനവും സ്വര്‍ണക്കള്ളക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ നിയമവിരുദ്ധമായപ്രവര്ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നത്.
ഓരോ ആരോപണം ഉന്നയിക്കുമ്പോഴും പ്രതിപക്ഷത്തെ പരിഹസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.സ്വര്‍ണക്കള്ളക്കടത്ത് കേസും മയക്കുമരുന്നു കേസും തമ്മില്‍ ബന്ധമുണ്ട്. ഇതു ചേര്‍ത്ത് വായിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി രാജി വയ്ക്കണം.കോടിയേരി ബാലകൃഷ്ണന് ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്.
അതുകൊണ്ട് പാര്‍ട്ടി സെക്രട്ടറി രാജിവയ്ക്കണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.