കൊച്ചി: കൊച്ചി എളമക്കരയിലെ സപ്താ റെക്കോര്‍ഡ്സ് -ഡോള്‍ബി അറ്റ്മോസ് മ്യൂസിക് മിക്സിംഗ്- സംവിധാനം സജ്ജീകരിച്ചു. കേരളപ്പിറവി ദിനത്തില്‍ പുതിയ സംവിധാനത്തില്‍ റിക്കാര്‍ഡിംഗ് ആരംഭിക്കും. ഒടിടി പ്ലാറ്റ്ഫോം വഴി റിലീസിംഗ് കൂടിയതോടെ മികച്ച സാങ്കേതിക വിദ്യ ഉറപ്പാക്കാന്‍ സഹായകരമാകുന്നതാണു ഈ സംവിധാനം. ഒരേ സമയം നാലു സിനിമകള്‍ ചെയ്യാന്‍ കഴിയും. ആനിമേഷന്‍, വിഎഫ്എക്സ്, ഉന്നത സാങ്കേതിക നിലവാരമുള്ള ചിത്രങ്ങള്‍ എന്നിവയ്ക്ക് ഇതോടെ ഇനി കൊച്ചിയില്‍ റിക്കാര്‍ഡിംഗ് സാധ്യമാകും. രാജ്യത്ത് ആകെയുള്ള 17 ഡോള്‍ബി അറ്റ്മോസ് മിക്സിംഗ് റൂമുകളിലൊന്നാണു കൊച്ചിയിലെ സപ്താ റെക്കോഡ്സിലേത്, കൊച്ചിയിൽ ആദ്യത്തേതും.